NewsIndia

വീട്ടമ്മയെ അശ്ലീല വാട്സാപ്പ് ​ഗ്രൂപ്പിൽ ചേർത്തു; അഡ്മിൻ പിടിയിലായി

മുംബൈ : വീട്ടമ്മയുടെ സമ്മതമില്ലാതെ അശ്ലീല വാട്സാപ്പ് ​ഗ്രൂപ്പിൽ ചേർത്ത അഡ്മിൻ അറസ്റ്റിൽ. വെസ്റ്റ് ബം​ഗാൾ സ്വദേശി മുസ്താഖ് അലി ഷെയ്ഖ് (24)ആണ് പോലീസിന്റെ പിടിയിലായത്. യുവതി നൽകിയ പരാതിയുടെ പേരിലാണ് പോലീസ് കേസെടുത്തത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവയ്ക്കുന്ന ത്രിപ്പിൾ എക്സ്എക്സ്എക്സ് (Triple XXX) എന്ന് ​ഗ്രൂപ്പിലാണ് യുവതിയെ അം​ഗമാക്കിയത്.

അഡ്മിനടക്കം 12 പേരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരാരും തന്നെ യുവതിക്ക് പരിചയമുള്ളവരായിരുന്നില്ല. തുടർന്ന് ഇതുസംബന്ധിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.മുംബൈയിലെ ധാരാവിയിൽനിന്നുമാണ് പ്രതി ഷെയ്ഖിനെ പിടികൂടിയത്.

ഐടി ആക്റ്റ് 67,67-എ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ വിദ​ഗ്ദ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. ഐടി ആക്റ്റ് 2000 പ്രകാരം, ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ പ്രതിയാകുന്നതെങ്കിൽ മിനിമം അഞ്ച് വർഷം വരെ തടവ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button