Latest NewsKerala

അരവണ ഉത്പാദനം കുറച്ചു

ശബരിമല: വിൽപ്പന കുറഞ്ഞതോടെ ശബരിമലയില്‍ അരണവയുടെ ഉത്പാദനം കുറച്ചു.രണ്ടരലക്ഷം വരെ പ്രതിദിനം നിര്‍മ്മിച്ച സ്ഥാനത്ത് ഇപ്പോള്‍ വെറും 10,000 ടിന്‍ അരവണയാണ് നിർമ്മിക്കുന്നത്.ശബരിമലയുടെ നടവരില്‍ കാണിക്കയോടൊപ്പം വരുമാനം ഉയര്‍ത്തിയിരുന്നത് അരവണയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ശരാശരി ഒന്നരക്കോടി മുതല്‍ രണ്ട് കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 40 ലക്ഷം മുതല്‍ 60 ലക്ഷം വരെയാണ് വിൽക്കുന്നത്.

വൃശ്ചികം 1 ന് നടതുറന്നപ്പോള്‍ 30 ലക്ഷം ടിന്‍ അരവണയാണ് കരുതൽ ശേഖരമായി ഉണ്ടായിരുന്നത്. നിലവില്‍ 22 ലക്ഷം ടിന്‍ അരവണ സ്റ്റോക്കുണ്ട്. 10 ലക്ഷം ടിന്‍ അവരണകൂടി വിറ്റുപോയാല്‍ മാത്രമേ ഇനി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുള്ളൂ എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അതുകൊണ്ട് 10 കൂട്ട് അരവണ മാത്രമാണ് നിർമ്മിക്കുന്നത്. ഒരു കൂട്ടില്‍ 1000 ടിന്‍ അരവണയാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button