കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജയിൽമാറ്റ അനുമതി കോടതി അംഗീകരിച്ചു. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ അക്രമിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തിയ സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി അനുമതി നൽകി . ആരോഗ്യാവസ്ഥ പരിഗണിച്ച് കണ്ണൂര്‍ ജയിലില്‍ നിന്നും തന്നെ മാറ്റണമെന്ന സുരേന്ദ്രന്റെ അപേക്ഷ റാന്നി കോടതി അംഗീകരിക്കുകയായിരുന്നു.
സുരേന്ദ്രനെയുംകൊണ്ട് കൊട്ടാരക്കര സബ് ജയിലില്‍ നിന്നും പോലീസ് സംഘം കോഴിക്കോടേക്ക് തിരിച്ചിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാല്‍ സുരേന്ദ്രനെ എപ്പോഴാണ് തിരുവനന്തപുരത്തേക്ക് മാറ്റും എന്ന് വ്യക്തമായിട്ടില്ല.
Post Your Comments