Latest NewsKerala

കോടിയേരി ബാലകൃഷ്ണന് പരാജയ ഭീതി; ശ്രീധരന്‍ പിള്ള

കോഴിക്കോട്: തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ പരാജയ ഭീതിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്ന് ഇപ്പോൾ അദ്ദേഹം മാറ്റി ചോദിക്കുന്നത് പരാജയഭീതികൊണ്ടുള്ള പിന്മാറ്റമാണെന്നും ശ്രീധരന്‍പിള്ള പറയുകയുണ്ടായി. ശ്രീധരന്‍പിള്ളയെ വര്‍ജ്യമാണെങ്കില്‍ ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ആരെയെങ്കിലും പറഞ്ഞയക്കാനും തയ്യാറാണ്. ആളുകള്‍ക്ക് കടന്ന് വരാന്‍ കഴിയുന്ന എവിടേയും സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.സുരേന്ദ്രന് വേണ്ടി നിയമപരമായും രാഷ്ട്രീയപരവുമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ബാക്കിയൊക്കെ ചില മാധ്യമങ്ങളുടെ കള്ളപ്രചാരണമാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചില മാധ്യമപ്രവര്‍ത്തകരാണ് ഇതിന്റെ പിന്നില്‍. ഇത് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടന്ന് വരികയാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button