Latest NewsIndia

രാമക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്

ലക്‌നൗ: രാമക്ഷേത്രത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സുപ്രീംകോടതിയുടെ വിധി വൈകുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പായും ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിഎച്ച്പി അയോധ്യയില്‍ സംഘടിപ്പിച്ച മഹാറാലിയായ ധരംസഭയുടെ ഭാഗമായി നടന്ന ഹുംകാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കള്‍ പൊതുവേ സമാധാന പ്രിയരായതുകൊണ്ടാണ് ക്ഷേത്രനിര്‍മാണത്തിന് ഇത്രയും സമയമെടുക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ പിന്നോട്ടു പോകില്ല. കോടതി എത്രയും വേഗം രാമക്ഷേത്രത്തിനായുളള വിധി പ്രസ്താവിക്കണം.നീതി വൈകിയാല്‍ അത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടര ലക്ഷത്തോളം പേരാണ് വിഎച്ച്പിയുടെ റാലിയില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button