ന്യൂഡല്‍ഹി•കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ കേൾക്കാൻ തയ്യാറില്ലാത്ത അംബാസിഡർക്കെതിരെ നടപടിയെടുക്കാൻ വിദേശകാര്യ വകുപ്പും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്
ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ -FIRA KUWAIT എന്ന് പൊതുവേദിയുടെ നേത്യത്വത്തിൽ ഡൽഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ ഓഫീസിൽ വിവിധ സംഘടനകൾ ചേർന്ന് ഫിറ കൺവീനറും കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ് പരാതി സമർപ്പിച്ചു.
അതോടൊപ്പം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത സംഘടനകളെ കാരണമില്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡൽഹിയിൽ വിദേശകാര്യ മന്ത്രിക്ക് നേരിട്ട് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിദേശ കാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ജോയിന്റ് ഡയറക്ടർ ഡോ: മനോജ് കുമാർ മോഹപത്ര ഫിറ കൺവീനർ ബാബു ഫ്രാൻസിസുമായി ഡൽഹിയിൽ ചർച്ച നടത്തി
ഈ വിഷയവുമായി ബന്ധപ്പെട്ട്, കുവൈറ്റ് ഇന്ത്യൻ എംബസി അധികൃതർക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെടുകയും അത് ഉടൻ ആരംഭിക്കുമെന്നും ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഫിറ കുവൈറ്റ് അറിയിച്ചു.
Post Your Comments