Latest NewsCricket

ഓസ്‌ട്രേലിയക്കെതിരെ മിന്നും ജയവുമായി ഇന്ത്യ : പരമ്പര സമനിലയിൽ അവസാനിച്ചു

നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഓസീസിനെ വീഴ്ത്തിയത്.

സിഡ്‌നി : ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ. 165 റൺസ് വിജയലക്ഷ്യം 2 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ചുറി(41 പന്തിൽ പുറത്താകാതെ 61 റൺസ്) ഇന്ത്യയുടെ ജയം നിർണായകമാക്കി. ശിഖര്‍ ധവാന്‍ (22 പന്തില്‍ 41), രോഹിത് ശര്‍മ (16 പന്തില്‍ 23), ലോകേഷ് രാഹുല്‍ (20 പന്തില്‍ 14), ഋഷഭ് പന്ത് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ്‌ നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.ആരോണ്‍ ഫിഞ്ചും ജോണ്‍ ഷോര്‍ട്ടും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും തുടർന്ന് അത് പ്രകടമാക്കാൻ ടീമിന് സാധിച്ചില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഓസീസിനെ വീഴ്ത്തിയത്. 

ഈ മത്സരത്തോടെ പരമ്പര സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ജയിച്ചിരുന്നെങ്കിൽ രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button