ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ന്യൂസിലൻഡിന് 66 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ സാധിച്ചൊള്ളു. ഇതോടെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാന്റ് മുന്നിലെത്തി. ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയിരുന്നു. ഡെവൻ കോൺവേയുടെ (92*) ബാറ്റിങ് പ്രകടനമാണ് ന്യൂസിലാന്റിന് മികച്ച സ്കോർ സമ്മാനിച്ചത്. ഫിൻ അലനെ (0) ആദ്യ ഓവറിൽ നഷ്ടപ്പെട്ടെങ്കിലും കോൺവേയും മാർട്ടിൻ ഗുപ്ടിലും(35) ചേർന്ന് ന്യൂസിലാന്റിനെ കരകയറ്റി.
17-ാം ഓവറിൽ കൂട്ടുക്കെട്ട് പിരിയുമ്പോൾ സ്കോർ 158 ലെത്തിയിരുന്നു. തുടർന്ന് ഗ്ലെൻ ഫിലിപ്പിനെ കൂട്ടുപിടിച്ച് കോൺവേ ന്യൂസിലാന്റ് സ്കോർ 210ൽ എത്തിച്ചു. അതേസമയം, ബംഗ്ളാദേശിന് വേണ്ടി അഫീഫ് ഹുസ്സൈൻ (45), മുഹമ്മദ് സായ്ഫുദ്ദിൻ (34*). ഓപ്പണർ മുഹമ്മദ് നയീം (27) എന്നിവർ പൊരുതി നോക്കിയെങ്കിലും 144 റൺസിൽ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചു. ന്യൂസിലാന്റിന് വേണ്ടി ലെഗ് സ്പിന്നർ ഇഷ് സോധി നാല് വിക്കറ്റ് നേടി. ലൂകി ഫെർഗുസൺ രണ്ട് വിക്കറ്റും ടിം സൗത്തി, ഹാമിഷ് ബെന്നറ്റ് എന്നിവർ ഒരു വിക്കറ്റ് വീതമെടുത്തു.
Post Your Comments