ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൊവിഡ് പ്രോട്ടോക്കോൾ മറിക്കടന്ന് വൈറസ് ബാധിതയായ താരത്തെ കളിക്കാന്‍ അനുവദിച്ച സംഭവം വിവാദത്തില്‍. ഇന്ത്യക്കെതിരായ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയന്‍ താരമായ താലിയ മക്ഗ്രാത്തിനെയാണ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കം കളത്തിലിറക്കിയത്.
ഐസിസിയും ഗെയിംസ് അധികൃതരും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. തുടക്കത്തിൽ മാസ്‌ക് ഇട്ട് പവലിയനില്‍ ഇരുന്ന താലിയ മക്ഗ്രാത്ത് ഗ്രൗണ്ടിലെത്തി ബാറ്റുചെയ്യുകയും 4 പന്തില്‍ 2 റൺസെടുത്ത് മടങ്ങുകയും ചെയ്തു. പിന്നാലെ ഫീല്‍ഡിംഗിലും താലിയ പങ്കെടുത്തത് അമ്പരപ്പിച്ചു. അക്ഷരാര്‍ത്ഥത്തിൽ ഇരട്ട നീതിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടപ്പിലായത്.
Read Also:- ഏഷ്യാ കപ്പ് 2022: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ഇന്ത്യയുടെ പിവി സിന്ധു ഇംഗ്ലണ്ടിലെത്തിയപ്പോള്‍ 10 ദിവസത്തേക്ക് കൊവിഡ് ബാധിതയെന്ന് സംശയിച്ച് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. എന്നാൽ, സിന്ധു കൊവിഡ് രോഗിയായിരുന്നില്ല എന്നതാണ് വാസ്തവം. താലിയ മക്ഗ്രാത്ത് കൊവിഡ് പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ച ശേഷവും ഗെയിംസ് അധികൃതര്‍ അവരെ മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്‌തു.
Post Your Comments