തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി കയ്യടിച്ചവർക്കും, പടക്കം പൊട്ടിച്ചവർക്കും ഇന്ത്യയിൽ തുടരാൻ അർഹതയില്ലെന്ന് ഗൗതം ഗംഭീർ. ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത് വന്നിരിയ്ക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പാകിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. ഞങ്ങള്‍ ഞങ്ങളുടെ ചുണക്കുട്ടികള്‍ക്കൊപ്പം നില്‍ക്കും’, ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഷെയിംഫുള്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. പല താരങ്ങളും ഈ തോൽവിയുടെ പെരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.
Post Your Comments