ലക്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമാണം എന്ന ആവശ്യം മുന്നോട്ട് വച്ച് ശിവസേന നടത്തുന്ന ചലോ അയോധ്യ യാത്രയുടെ ഭാഗമായി ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിൽ എത്തും. രാമക്ഷേത്ര നിർമാണത്തിനായി ശേഖരിച്ച ഇഷ്ടികകളും മണ്ണുമായി ആണ് ഉദ്ധവ് താക്കറെയുടെ വരവ്. കൂടെ 3000 ത്തോളം ശിവസേന പ്രവർത്തകരും കാണുമെന്ന് പറയപ്പെടുന്നു.
തർക്കഭൂമി സന്ദർശിക്കുന്ന ഉദ്ധവ് സന്യസിമാരുമായി കൂടിക്കാഴ്ചയും നടത്തും. രാമക്ഷേത്രം ഉടൻ നിർമ്മിക്കണം എന്ന ആവശ്യവുമായി ശിവസേന നടത്താനിരുന്ന റാലിക്ക് ഉത്തർപ്രദേശ് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ഞായറാഴ്ച സംഘപരിവാറിന്റെ നേതൃത്വത്തിൽ ധരംസഭ നടക്കും എന്ന കാരണത്താൽ ആണ് അയോധ്യ, ഫൈസാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ലംഘിച്ചു കൊണ്ട് വി.എച്ച്.പി റോഡ് ഷോ നടത്തിയിരുന്നു.റോഡ്ഷോയിൽ പങ്കെടുത്ത പ്രവർത്തകർ രാമക്ഷേത്രം നിർമ്മിക്കണം എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു. രാമജന്മ ഭൂമിയിൽ തങ്ങൾ പോകുന്നത് യുദ്ധത്തിനാണെന്ന് വി.എച്ച്.പി നേതാവ് ബോലേന്ദ്ര സിങ് പറഞ്ഞു.
Post Your Comments