Latest NewsKerala

ആര്‍. എസ്. പി ക്ക് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം : റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക്  സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തു. എ. എ.  അസീസ് തന്നെയാണ് ഇത്തവണയും  ആ സ്ഥാനം അലങ്കരിക്കുന്നത്. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും യുടിയുസി സംസ്ഥാന സെക്രട്ടറിയായും മറ്റും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരവിപുരത്ത് എംഎല്‍ എ യായി മല്‍സരിച്ച് വിജയിച്ചിട്ടുണ്ട്.

2012 ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും 2015ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലുമാണ് ഇതിന് മുമ്പ് സംസ്ഥാന സെക്രട്ടറി പദം അലങ്കരിച്ചിരുന്നത്. നിലവില്‍ യു ടി യു സി ദേശീയ പ്രസിഡന്റാണ്. കശുവണ്ടി തൊഴിലാളി യൂണിയന്‍, കേരള വാട്ടര്‍ വര്‍ക്‌സ് എംപ്ലോയീസ് യൂണിയന്‍ തുടങ്ങി 30 ഓളം യൂണിയനുകളുടെ ഭാരവാഹിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button