കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ ആർഎസ്പിയിൽ ഭിന്നത. ആർഎസ്‍പി നേതാവും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷിബുബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല.
ചവറ ഉൾപ്പെടെ ആര്‍എസ്പി മത്സരിച്ച അഞ്ചു സീറ്റിലും പരാജയപ്പെടാന്‍ കാരണം യുഡിഎഫിലെ ഐക്യമില്ലായ്മയാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ചവറയില്‍ ഇത്തവണ വിജയം ഉറപ്പിച്ചതായിരുന്നു ആര്‍എസ്പിയും ഷിബു ബേബി ജോണും. കുന്നത്തൂരും ഇരവിപുരത്തും മികച്ച വിജയസാധ്യതയും പാര്‍ട്ടി കണക്കാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2016-ലേത് പോലെ പരാജയമായിരുന്നു ആര്‍എസ്പിക്ക് ലഭിച്ചത്.
Read Also : ‘നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്’; നടൻ ദേവനെ പുകഴ്ത്തി സന്ദീപ് വാചസ്പതി
തുടര്‍ച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആര്‍എസ്പി
കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചു. കീഴ്ഘടകങ്ങളില്‍ വലിയ കൊഴിഞ്ഞുപോക്കുണ്ടായി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കരുതെന്ന
വിലയിരുത്തലിലാണ് യോഗം പിരിഞ്ഞത്.
Post Your Comments