തൃശ്ശൂര്‍: ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. സീറ്റ് സംബന്ധിയായ ചർച്ചയെ തുടർന്നാണ് നഹാസ് ബിജെപിയിലേക്ക് ചേർന്നത്. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സീറ്റ് വിഭജന ചര്‍ച്ചയില്‍ മട്ടന്നൂര്‍ ലഭിച്ചതോടെ കയ്പമംഗലത്തിനുവേണ്ടിയുള്ള അവകാശവാദം ആര്‍എസ്പി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഹാസ് ബിജെപി അംഗത്വം സ്വീകരിച്ചത്.
Also Read:‘അയ്യോ അച്ഛാ പോവല്ലേ…’ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയുള്ള പ്രതിഷേധത്തെ ട്രോളി എ.എ റഹീം
ആർ എസ് പിയുടെ യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്. 2016-ല്‍ യുഡിഎഫിനുവേണ്ടി കയ്പമംഗലത്ത് മത്സരിച്ചത് നഹാസ് ആയിരുന്നു. സിപിഐയുടെ ആര്‍ സുനില്‍ കുമാർ ആയിരുന്നു എതിർസ്ഥാനാർത്ഥി. ഇവിടെ സുനിൽ കുമാറിനോട് നഹാസ് പരാജയപ്പെടുകയായിരുന്നു. കയ്പമംഗലത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
Post Your Comments