കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനായി ചുവരെഴുത്ത് . സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പാണ് പ്രേമചന്ദ്രനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. അഞ്ചല്‍ പനയഞ്ചേരിയിലാണ് ചുവരെഴുത്ത് കാണപ്പെട്ടത്.
സംഭവത്തില്‍ പ്രേമചന്ദ്രനോ പാര്‍ട്ടിയോ പ്രതികരിച്ചിട്ടില്ല. നേരത്തേ തൃശൂരില്‍ ടി.എന്‍ പ്രതാപനായും പാലക്കാട് വി.കെ ശ്രീകണ്ഠനായും ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് ചുവരെഴുത്തുകളോ പ്രചരണമോ പാടില്ല എന്ന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെയാണ് പ്രവര്‍ത്തകരുടെ
ഭാഗത്തുനിന്ന് തൃശൂരിലും പാലക്കാടും ചുവരെഴുത്തുണ്ടായത്. തുടര്‍ന്നാണ് കൊല്ലത്ത് പ്രേമചന്ദ്രനായും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
Post Your Comments