തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗണപതി ഭഗവാനും ഹിന്ദു മിത്തും സയന്റിഫിക് ചിന്താഗതിയുമൊക്കെയാണ് വിവാദവും പ്രധാന വാര്‍ത്തകളുമൊക്കെയായി മാറിയിരിക്കുന്നത്. ഹൈന്ദവരുടേത് മിത്ത് സങ്കല്‍പം തന്നെയാണെന്ന ഉറച്ച വാദത്തില്‍ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളും. ഗണപതി ഹിന്ദു മിത്താണെന്ന് പടച്ചുവിട്ട എ.എന്‍ ഷംസീര്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, തന്റെ വാദത്തിൽ ഉറച്ച് നിൽക്കുകയുമാണ്.
ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും, അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിജയദശമി ദിനത്തില്‍ നിലവിളക്ക് കത്തിച്ചുവെച്ച് കുരുന്നുകളെ കൊണ്ട് ആദ്യാക്ഷരം എഴുതിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയത്. സഖാക്കൾ ആ കുട്ടികളെ കൊണ്ട് എന്തായിരിക്കും എഴുതിച്ചിട്ടുണ്ടാവുക എന്ന് ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രൻ ചോദിക്കുന്നു. എഴുത്തിനിരുത്തുന്നതിന് മുൻപേ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വായത്തമാക്കിയ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മിത്ത് വിഷയത്തിൽ ഇടപെടാത്തത് നന്നായെന്ന് അദ്ദേഹം പരിഹസിക്കുന്നു.
ഇതോടൊപ്പം, ചില രാഷ്ട്രീയ മിത്തുകളും വസ്തുതകളും കൂടി അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെക്കുന്നുണ്ട്. ഇന്ത്യയെ രക്ഷിക്കാൻ സിപിഎമ്മിന് മാത്രമേ കഴിയൂ എന്നത് മിത്ത് ആണെന്നും, കേരളത്തെ രക്ഷിക്കാൻ പോലും സിപിഎമ്മിന് കഴിയുന്നില്ല എന്നത് ഫാക്ട് ആണെന്നും അദ്ദേഹം പരിഹസിക്കുന്നു. കേരളം സാമ്പത്തിക പുരോഗതിയിലാണെന്നത് മിത്ത് ആണെന്ന് പറഞ്ഞ കൃഷ്ണചന്ദ്രൻ കേരളം ഗുരുതര സാമ്പത്തിക ബാധ്യതയിലാണെന്നത് ഫാക്ട് ആണെന്നും പരിഹസിച്ചു.
സി കൃഷ്ണചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
“മിത്തിസം”
—————-
MYTH + ISM = MYTHISM
എന്താണാവോ സഖാക്കൾ ഇഎംഎസ്, വി എസ്, പിണറായി, കോടിയേരി,പി ജയരാജൻ, ശൈലജ ടീച്ചർ
എന്നിവരൊക്കെ ആ കുട്ടികളെ എഴുതിച്ചിട്ടുണ്ടാകുക?
എഴുത്തിനിരുത്തുന്നതിന് മുൻപേ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വായത്തമാക്കിയ നമ്മുടെ വിദ്യാഭ്യാസ മന്ത്രി സ: ശിവൻകുട്ടി, മിത്ത് വിഷയത്തിൽ ഇടപെടാത്തത് നന്നായി.
മിത്ത്, സ്യുഡോസയൻസ്, അസ്‌ട്രോണോമി, ജനറ്റിക്‌സ്,
എയ്റോനോട്ടിക്സ്, ഏവിയേഷൻ, പ്രിപോസ്റ്റെറസ്, പ്ലാസ്റ്റിക് സർജറി, ട്രാൻസ്‌പ്ലാന്റബിൾ കമ്മോഡിറ്റി പിന്നെ എല്ലാത്തിനുമുപരി സയന്റിഫിക് ടെംപർ…
പെട്ട് പോകും… അർത്ഥം മാറിയാലും പ്രശ്നം…
9353- തൊള്ളായിരത്തി മുന്നൂറ്റി അൻപത്തിമൂന്ന് പോലെ സിംപിളല്ലല്ലോ…
ഒരു വരവ് കൂടി വരേണ്ടി വരും…
“ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;
അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ”
Post Your Comments