
ന്യൂഡൽഹി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിനൊരുങ്ങി ഇന്ത്യയുടെ മേരി കോം. ഇന്ന് 48 കിലോ ഫ്‌ളൈവൈറ്റിൽ ഉക്രെയിന്റെ ഹന്ന ഓകോട്ടെയെ ആണ് മേരിയുടെ എതിരാളി. സെമിയിൽ നോർത്ത് കൊറിയയുടെ കിം ഹ്യാങ് മിയെ പരാജയപ്പെടുത്തി ആണ് മേരി കോം ഫൈനൽ ഉറപ്പിച്ചത്.
ലോക ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണം ആണ് മേരിയുടെ ലക്‌ഷ്യം. മത്സരത്തില്‍ ജയിക്കാനായാല്‍ ലോക ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമെന്ന റെക്കോർഡ് മേരികോമിനു സ്വന്തമാകും.
മേരി കോമിന് പുറമെ ഇന്ത്യയുടെ തന്നെ സോണിയ ചാഹലും ചാമ്പ്യൻഷിപ്പിൽ ഇന്ന് ഫൈനൽ നേരിടുന്നുണ്ട്. 57 കിലോ വിഭാഗത്തിൽ ആണ് സോണിയ മത്സരിക്കുന്നത്. ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോയെ അവൾ ഫൈനലിൽ പ്രവേശിച്ചത്. സോണിയയുടെ അരങ്ങേറ്റ ചാമ്പ്യൻഷിപ്പ് ആണിത്.
Post Your Comments