മുംബൈ: ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലില്‍. വാങ്കഡെയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 70 റണ്‍സിന്റെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. 2019 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ജനതയൊന്നാകെ ഈ ദിനത്തിന് വേണ്ടി സ്വപ്‌നം കണ്ടിരിക്കണം. നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് മത്സരങ്ങള്‍ സ്വന്തം മണ്ണിലേക്ക് എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടാകില്ല.
സ്വപ്‌നകിരീടത്തിനായുള്ള യാത്രയില്‍ സെമിയില്‍ അതേ ന്യൂസിലന്‍ഡിനെ തന്നെ എതിരാളികളായി കിട്ടുകയും ചെയ്ത ഇന്ത്യയ്ക്ക് ഇതിലും മികച്ചൊരു അവസരം കിട്ടാനുണ്ടായിരുന്നില്ല. ഇന്ന് വാങ്കഡെയില്‍ 70 റണ്‍സിന് വിജയിച്ച് ഫൈനലിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ അന്ന് മാഞ്ചസ്റ്ററില്‍ ഏറ്റുവാങ്ങിയ 18 റണ്‍സിന്റെ പരാജയത്തിന് ഹിറ്റ്മാനും സംഘവും മധുരപ്രതികാരം വീട്ടിയിരിക്കുകയാണ്.വാങ്കഡെയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ഹിമാലയന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. 80 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും തിളങ്ങി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി.
9.5 ഓവറില്‍ 57റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിന്റെ നട്ടെല്ലൊടിച്ചത്. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പില്‍ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി. മറുപടി ബാറ്റിങ്ങില്‍ ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിപ്പോരാട്ടം കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലൻഡിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. 30 റണ്‍സെടുക്കുന്നതിനിടെ ഓപ്പണർ ഡെവോണ്‍ കോണ്‍വെയെ കിവീസിന് നഷ്ടമായി. 15 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരത്തെ പുറത്താക്കി മുഹമ്മദ് ഷമി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് 22 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി. സ്‌കോര്‍ 39 ല്‍ നില്‍ക്കെ ന്യൂസിലന്‍ഡിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായി.ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത് ഇതുവരെയുള്ള ഒരു മത്സരത്തിലും പരാജയപ്പെടാതെ.
കെയ്ൻ വില്യംസണെയും സംഘത്തെയും കഴിഞ്ഞ ദിവസം 70 റൺസിന് പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യ കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് ന്യൂസിലന്റിനോട് പകരം വീട്ടുക കൂടിയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ വിജയിച്ചതോടെ ഇന്ത്യ പ്രവേശിച്ചിരിക്കുന്നത് ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാം ഫൈനലിലേക്കാണ്.ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫാനലിൽ പ്രവേശിച്ചിരിക്കുന്നത്.
വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനൽ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടേണ്ടത്. ലോകകപ്പിലെ പത്തിൽ പത്തു മത്സരങ്ങളും വിജയിച്ച് കലാശ പോരിനിറങ്ങുന്ന ടീം ഇന്ത്യയെ എതിരാളികൾ അല്മൊന്ന് ഭയപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. കടുത്ത ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന ഇന്ത്യ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകിരീടത്തിൽ മുത്തമിടുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. ടീം ഇന്ത്യയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി.
Post Your Comments