![](/wp-content/uploads/2018/07/doctors-2.png)
തൃശൂർ: ഗജ ചുഴലിക്കാറ്റ് ബാധിച്ച തമിഴ്‌നാടിന് കൈതാങ്ങുമായി ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും കെ എം എസ് സി എല്‍ ന്റെയും സംയുക്താഭിമുഖ്യത്തില്‍ തമിഴ്‌നാട് നാഗപ്പട്ടണത്തിലേക്ക് മെഡിക്കല്‍ സംഘം നാളെ യാത്ര ആരംഭിക്കും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മിസ്റ്റുമാര്‍, പി ആര്‍ ഒ എന്നിവരടങ്ങുന്ന സംഘം നാഗപ്പട്ടണത്ത് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി ആരോഗ്യപരിശോധന, മരുന്നുവിതരണം എന്നിവ നടത്തും.
Post Your Comments