Latest NewsNewsIndia

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ കത്ത്

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കത്ത് അയച്ചു. രാജ്യത്ത് ഒരിടത്തും ആരോഗ്യപ്രവര്‍ത്തകരെ തടയരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ തടയുന്നതില്‍ കേന്ദ്രം അതൃപ്തി രേഖപ്പെടുത്തി. നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ തടയരുതെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

Read Also : കോവിഡ് വ്യാപന ഭീതിയിൽ മുങ്ങി രാജ്യം; മരണ സംഖ്യ 2206 ആയി

ശുചീകരണ തൊഴിലാളികളെയും ആംബുലന്‍സുകളെയും തടയരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നഴ്‌സിംഗ് ഹോമുകള്‍, സ്വകാര്യ ലാബുകള്‍ ക്ലിനിക്കുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യാന്‍ അനുമതി നല്‍കാമെന്നും കേന്ദ്രം അയച്ച കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button