COVID 19Latest NewsNewsInternational

കൊറോണ വൈറസ്: ഉത്ഭവം തേടി ലോകാരോഗ്യ സംഘടനയുടെ ടീം ചൈനയിലേക്ക്

ജനീവ : കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ചൈനയിലേക്ക് ഒരു ടീമിനെ അയക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണ വൈറസ് മൃ​ഗങ്ങളിൽ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തിൽ സഹായിക്കണമെന്ന് ലോകാരോ​ഗ്യ സംഘടനയുടെ മെഡിക്കൽ ഏജൻസി ചൈനയോട് ആവശ്യപ്പെട്ടിരുന്നു. വൈറസിന്റെ ഉറവിടം അറിയുക എന്നത് വളരെയധികം പ്രധാനമാണെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു.

‘വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുമ്പോൾ അതിനെതിരെ ശക്തമായി പോരാടാനാകും. അതിനുള്ള തയ്യാറെടുപ്പിനായി ഞങ്ങൾ അടുത്തയാഴ്ച ചൈനയിലേക്ക് ഒരു ടീമിനെ അയയ്‌ക്കും. . വൈറസിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംഘത്തിന്റെ രൂപീകരണത്തെക്കുറിച്ചോ പ്രത്യേക ദൗത്യത്തെ കുറിച്ചോ അദ്ദേഹം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മൃ​ഗങ്ങളിൽ നിന്നായിരിക്കാം ഈ വൈറസ് മനുഷ്യരിലേക്കെത്തിയതെന്ന് ശാസ്ത്രജ്ഞരും ​ഗവേഷകരും അനുമാനിക്കുന്നു. കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിലെ മാംസചന്തയിൽ നിന്നാണ് ആദ്യമായി കൊവിഡ് രോ​ഗം റിപ്പോർട്ട് ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button