ദുബായ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ 88 ഡോക്ടർമാർക്കും നഴ്സുമാർക്കും യുഎഇയിലേക്ക്. ഇത് സംബന്ധിച്ച് യുഎഇ എംബസി ശനിയാഴ്ച ഔദ്യോഗിക സ്ഥിരീകരണം നൽകി.
88 സ്പെഷ്യലിസ്റ്റുകൾ, ഡോക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന ആദ്യ ബാച്ച് മെഡിക്കൽ ടീമിനെ യുഎഇയിലേക്ക് അയയ്ക്കാൻ ഇന്ത്യൻ അധികൃതർ തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന പ്രത്യേക പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും യു എ ഇ എംബസിയുടെ ട്വീറ്റിൽ പറയുന്നു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയ്‌ശങ്കറുമായി അടുത്തിടെ നടത്തിയ ചർച്ചയ്ക്കിടെ ചില ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അവരുടെ ഇന്ത്യയിലെ മെഡിക്കൽ ഉദ്യോഗസ്ഥരെ തിരികെ പോകാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചതായി നയതന്ത്ര വൃത്തങ്ങൾ വിശദീകരിച്ചു.
കഴിഞ്ഞയാഴ്ച യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, പലസ്തീൻ എന്നീ വിദേശകാര്യ മന്ത്രിമാരുമായി ജയ്‌ശങ്കർ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സാങ്കേതിക വൈദഗ്ദ്ധ്യം നൽകാനും ആ രാജ്യത്തെ സഹായിക്കാനും ഇന്ത്യ 15 അംഗ ദ്രുത പ്രതികരണ മെഡിക്കൽ ടീമിനെ നേരത്തെ കുവൈത്തിലേക്ക് അയച്ചിരുന്നു
Post Your Comments