Latest NewsNewsIndia

ലോകത്തിന് സന്തോഷ വാർത്ത; കോവിഡ് പ്രതിരോധ വാക്സിൻ ഉടൻ വിപണിയിലെത്തിക്കുമെന്ന് ഇന്ത്യൻ മരുന്ന് കമ്പനി

മനുഷ്യരിലെ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് കമ്പനി ഡയറക്ടർ പുരുഷോത്തമൻ സി. നമ്പ്യാർ പറഞ്ഞു

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞിരിക്കുന്ന ലോകത്തിന് ആശ്വാസ വർത്തയുമായി ഇന്ത്യൻ മരുന്ന് കമ്പനി. കോവിഡ് പ്രതിരോധ വാക്സിൻ ഒക്ടോബറിൽ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേതാണ് വാഗ്ദാനം. മനുഷ്യരിലെ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് കമ്പനി ഡയറക്ടർ പുരുഷോത്തമൻ സി. നമ്പ്യാർ പറഞ്ഞു.
മനുഷ്യരിൽ പരീക്ഷണം പൂർത്തിയാക്കി ആരോഗ്യമന്ത്രാലയത്തിൻരെ അംഗീകാരം ലഭിച്ചാൽ 1000രൂപയ്ക്കാകും വാക്സിൻ ലഭ്യമാക്കുക.

കേന്ദ്ര സർക്കാർ അനുമതിയോടെയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയുമാണ് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ കോവിഡ് പ്രതിരോധ വാക്സിൻ ഗവേഷണം. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ മനുഷ്യരിൽ പരീക്ഷണം പുരോഗമിക്കുമ്പോൾത്തന്നെ വ്യാവസായിക നിർമാണത്തിനും തുടക്കമിടാനാണ് പദ്ധതി. ജൂണിൽ നിർമാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കും.

കോവിഡ് മഹാമാരിയെ തുടച്ചുമാറ്റാൻ രാജ്യങ്ങളുടെ വാക്സിൻ നയത്തിൽ കോവിഡ് 19 വാക്സിനേഷൻ കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് ഇവരുടെ നിഗമനം. ഇന്ത്യയിൽ ആയിരം രൂപയ്ക്ക് വാക്സിൻ നൽകുന്നതു മൂലമുണ്ടാകുന്ന നഷ്ടം വിദേശവിപണിയിലൂടെ നികത്താമെന്നാണ് കണക്കുകൂട്ടൽ. ലോകത്തെ വാക്സിൻ നിർമാണത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നതു സിറമാണ്. എച്ച്1 എൻ 1 ന് നേസൽ സ്പ്രേ കണ്ടു പിടിച്ചതും ഇവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button