KeralaLatest News

ഹോട്ടലുകളില്‍ റെയ്ഡ്: കണ്ടെത്തിയത് വന്‍തോതിലുള്ള പഴകിയ ആഹാരങ്ങള്‍

പഴകിയആഹാരങ്ങള്‍ക്ക് പുറമേ മായം ചേര്‍ത്ത ആഹാരങ്ങളും കണ്ടെത്തിയിട്ടുണ്ട്

കോട്ടയം : വൈക്കത്തെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പഴകിയ ആഹാരങ്ങള്‍ കണ്ടെത്തി. വൈക്കത്ത് അഷ്ടമി നടക്കുന്നതിന് മുന്നോടിയായി പത്തോളം ഹോട്ടലുകളിലായിരുന്നു വകുപ്പിന്റെ പരിശോധന. പഴകിയആഹാരങ്ങള്‍ക്ക് പുറമേ മായം ചേര്‍ത്ത ആഹാരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചില ഹോട്ടലുകളില്‍ നിന്നും പഴകിയ ഇറച്ചിയും മീനും വരെ കണ്ടെത്തി.

അതേസമയം നഗരസഭയുടെ പരിധിയില്‍ വരുന്ന പഴം പച്ചക്കറി സ്റ്റോളുകളിലും, 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്ക് വില്‍ക്കു കടകളിലും പരിശോധന നടന്നു. വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button