ന്യൂഡൽഹി: ശബരിമല വിഷയത്തില്‍ സംവാദം നടത്താനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. സമയവും സ്ഥലവും കോടിയേരി നിശ്ചയിക്കട്ടേയെന്നും ശ്രീധരന് പിള്ള പറഞ്ഞു. ആശയസംവാദത്തിന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. സംസ്ഥാനത്തെ പൊലീസ് രാജിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. ബി.ജെ.പി അക്രമ മാർഗ്ഗത്തിൽ പോയിട്ടില്ല. കൂടാതെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ കേരള ബിജെപി ഒറ്റയ്ക്കല്ല, കാര്യങ്ങള്‍ അമിത് ഷായെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഗാന്ധിയന്‍ സമരത്തില്‍ പാര്‍ട്ടിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ദേശീയ നേതൃത്വം ഉറപ്പുനല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments