തൃശൂര്‍ : കത്തോലിക്കാ സഭയുടെ 2019ലെ കലണ്ടറില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ ജയില്ലായിരുന്നു. തുടര്‍ന്ന് ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിന ദിവസം സൂചിപ്പിച്ചുള്ളതാണ് ഫോട്ടോ. മാര്‍ച്ച് 25നാണ് ഫ്രാങ്കോയുടെ ജന്മദിനം. അതിനിടെ കലണ്ടറിനെതിരെ വ്യാപക പ്രതിഷേധവുമുണ്ട്. ബിഷപ്പിനെ കൈവിടാത്തത് സഭയ്ക്ക് നാണക്കേടാണെന്നാണ് വിമര്‍ശകരുടെ ആരോപണം.
ജാമ്യം ലഭിച്ച ബിഷപ്പിന് ജലന്ധര്‍ രൂപത വലിയ സ്വീകരണം ഒരുക്കിയിരുന്നു. ഇതും ഏറെ ആക്ഷേപങ്ങൾക്ക് വഴിവെച്ചിരുന്നു.
Post Your Comments