വ്യാജന്മാരെ നീക്കം ചെയ്യാനൊരുങ്ങി ഇന്‍സ്റ്റഗ്രാം.വ്യാജ ഫോളോവേഴ്സിനെയും ലൈക്കുകളും കമന്റുകളും നീക്കം ചെയ്യുവാൻ മെഷീന് ലേണിങ് ടൂളുകള്‍ ഉപയോഗിക്കുമെന്നു കമ്പനി അറിയിച്ചു. ഇത്തരത്തില്‍ ഏതെങ്കിലും വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുന്നതായിരിക്കും. കൂടാതെ ആ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്ത കണ്ടന്ുകളും വിലയിരുത്തും. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ഷെയര്‍ ചെയ്യാനായി നല്കിയാല് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ആപ്പ് അലേര്‍ട്ട് ലഭിക്കുന്നതായിരിക്കും. നേരത്തെ 1.5 മില്യണ്‍ വ്യാജ അക്കൗണ്ടുകളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഫേസ്ബുക് നീക്കം ചെയ്തത്.
Post Your Comments