ദുബായ്: ഓവുചാൽ വൃത്തിയാക്കാനുപയോഗിക്കുന്ന രാസവസ്‌തു കുടിച്ച രണ്ട് വയസുകാരന് അത്ഭുതകരമായ രക്ഷപെടൽ. സ്വദേശിയായ യുവാവിന്റെ മകനായ റഷീദ് ആണ് അബന്ധത്തിൽ രാസവസ്‌തു കുടിച്ച് ആശുപത്രിയിലായത്. ചുണ്ടുകൾ കോടി പല്ലുകൾ ദ്രവിച്ച അവസ്ഥയിലാണ് റഷീദിനെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോ. ജെഹാദ് അൽ സുഖൂൻ വ്യക്തമാക്കി. തുടർന്ന് സാധാരണ രീതിയിൽ ആഹാരം കഴിക്കാനും സംസാരിക്കാനും ശസ്ത്രക്രിയ നടത്തേണ്ടത് ആവശ്യമായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ഡോക്ടർ കൂട്ടിച്ചേർത്തു.
Post Your Comments