ടെന്നസി: ഭക്ഷണം കഴിക്കാൻ വന്ന കസ്റ്റമർക്ക് കെമിക്കൽ നൽകിയ ഹോട്ടലിന് 70 കോടി രൂപ പിഴ വിധിച്ച് കോടതി. പ്രശസ്തമായ ക്രാക്കർ ബാരൽ ഹോട്ടൽ ഉടമകൾക്ക് അമേരിക്കയിലെ ടെന്നസി കോടതിയാണ് ശിക്ഷ വിധിച്ചത്.
2014 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക്, ഭക്ഷണം കഴിക്കാനെത്തിയ വില്യം ക്രോണിനെന്ന യുവാവ്, ആഹാരത്തിന് ഇടയിൽ വെള്ളം ആവശ്യപ്പെട്ടു. എന്നാൽ, അബദ്ധവശാൽ ഇയാൾക്ക് തുടയ്ക്കാൻ ഉപയോഗിക്കുന്ന ക്ലീനിങ് ഏജന്റ് ആണ് വെള്ളത്തിന് പകരം നൽകിയത്.
ഇത് കുടിച്ച് ആരോഗ്യനില വഷളായ വില്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ, കാരണമറിഞ്ഞ ഇയാൾ ക്രാക്കർ ബാരൽ ഹോട്ടലിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. വില്യത്തിന്റെ വാദത്തിൽ ന്യായമുണ്ടെന്നു കണ്ട കോടതി, കേസ് അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു.
Post Your Comments