ആലപ്പുഴ: ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ പഴകിയ മത്സ്യം എത്തുന്നു. രാസവസ്‌തുക്കള്‍ ചേര്‍ത്ത ആറു മാസം വരെ പഴക്കമുള്ള മത്സ്യം സുലഭമാണെന്നാണ് റിപ്പോർട്ട്. ചെക്ക് പോസ്‌റ്റുകളിലെ പരിശോധന കുറഞ്ഞതും ട്രെയിന്‍ മാര്‍ഗമുള്ള കടത്ത് വര്‍ധിച്ചതും മൂലമാണ് രാസവസ്‌തുക്കൾ ചേർന്ന മാലിന്യം വ്യാപകമാകുന്നത്.
കഴിഞ്ഞദിവസം ആന്ധ്രപ്രദേശിലെ കക്കിനാഡയില്‍നിന്നു മത്സ്യവുമായെത്തിയ ലോറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വ്യാപാരികൾ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തിയിരുന്നു. തൂത്തുക്കുടി, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നും കേരളത്തിലേക്കു മത്സ്യം വരുന്നുണ്ട്. ഇന്‍സുലേറ്റഡ് വാനുകളിലാണ് ഇവയെത്തിക്കുന്നത്. അടുത്തിടെ ചേര്‍ത്തല മാര്‍ക്കറ്റില്‍നിന്നും മൂന്നു മാസം പഴക്കമുള്ള 300 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു.
Post Your Comments