Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

വര്‍ണം പടര്‍ത്തുന്ന മധുര ‘ചോക്ക് മിഠായി ‘ ഇത്തരക്കാരനായിരുന്നോ…. ഞെട്ടല്‍  !!

തൃശൂര്‍ : പല നിറങ്ങളില്‍ കണ്ണുകളെ ആകര്‍ഷിച്ചിരിക്കുന്ന ചോക്ക് മിഠായികളുടെ യാഥാര്‍ത്ഥ നിറം പുറത്ത് വന്നു. തൃശൂരിലെ ചേലക്കരയിലെ അമ്പലപറമ്പുകളിലും പെരുന്നാളുകളിലും നടത്തിയ റെയ്ഡിലാണ് മധുരമൂറിക്കുന്ന ചോക്ക് മിഠായിയുടെ തനി സ്വരൂപം പിടിച്ചത്. ചോക്ക് മിഠായികളില്‍ ക്യാന്‍സറിന് കാരണമാകുന്ന മാരക രാസവസ്തു കലര്‍ത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റേഡബിന്‍ ബി എന്ന രാസവസ്തുവാണ് ചോക്ക് മിഠായികളില്‍ കലര്‍ന്നതായി കണ്ടെത്തിയത്. ഈ രാസവസ്തുവിനെ നിരോധിച്ചതും കൂടിയാണ്.

ഉൽസവ – പെരുനാൾ പറമ്പുകളിൽ മിഠായി അടക്കം ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളുകളിൽ പലതും ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം 34 കടകൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ജില്ലാ അസി. കമ്മിഷണർ ജി. ജയശ്രീ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ വി.കെ. പ്രദീപ് കുമാർ, ഡോ. എസ്. ലിജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മാത്രമല്ല ഉല്‍ഭവ സ്ഥാനം പോലും വ്യക്തമാക്കാതെ വ്യാപകമായി സിപ് അപുകളും വില്‍ക്കപ്പെടുന്നതായി കണ്ടെത്തിയിരിക്കുകയാണ്. ഇതൊക്കെ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്. കൃത്യമായ ലേബൽ പതിക്കാതെ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയാൽ 3 ലക്ഷം രൂപ വരെ പിഴയീടാക്കാം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വിൽക്കുന്നതെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയീടാക്കാം. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിൽ കണ്ടെത്തിയാൽ 6 മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button