News

ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വിഷാംശം ഒഴിവാക്കാന്‍ മാര്‍ഗങ്ങളിതാ

മായമില്ലാത്ത ഭക്ഷണം കഴിക്കാന്‍ ആണ് എല്ലാവര്‍ക്കും ആഗ്രഹം. കുറച്ച് സമയവും ശ്രദ്ധയും കൊടുത്താല്‍ വളരെ സിംപിളായി മായം ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാം. ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം ഒഴിവാക്കാനുള്ള ടിപ്പുകള്‍ നമുക്ക് നോക്കാം.

മീന്‍
കുഴിഞ്ഞ ഇളം നീല നിറമുള്ള, തിളക്കമില്ലാത്ത കണ്ണുകലാണെങ്കില്‍ മീന്‍ പഴകിയതാണ്. ഫ്രഷ് മീനിന്റെ കണ്ണുകള്‍ക്ക് നല്ല ചുവപ്പ് നിറമായിരിക്കും. അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസവസ്തുക്കളുടെ മണമുണ്ടെങ്കില്‍ മീന്‍ വാങ്ങാതിരിക്കുകയാകും നല്ലത്.

പരിപ്പ്

കുറച്ച് പരിപ്പെടുത്ത് പൊടിച്ച് ഇളം ചൂട് വെള്ളത്തില്‍ കലര്‍ത്തി അഞ്ചോ ആറോ തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ഇറ്റിക്കുക. പിങ്ക്, പര്‍പിള്‍ നിറങ്ങള്‍ വരുന്നുണ്ടെങ്കില്‍ മെറ്റാനില്‍ യെല്ലോ എന്ന ഭക്ഷ്യയോഗ്യമല്ലാത്ത് ഫുഡ് കളറുണ്ടെന്ന് ഉറപ്പിക്കാം.

മസാലപ്പൊടി

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ മസാല പൊടി കലക്കി അതിലേക്ക് അല്‍പം അയഡിന്‍ ലായനി ഒഴിച്ചാല്‍ നീലനിറമാകുന്നുണ്ടെങ്കില്‍ അത് സ്റ്റാര്‍ച്/ അന്നജമടങ്ങിയ മസാല പൊടിയാണ്.

വെണ്ണ, നെയ്യ്

കുറച്ച് വെണ്ണയോ നെയ്യോ എടുത്ത് ഉരുക്കുക. ചെറിയ ഗ്ലാസ് ജാറില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് കട്ടയാക്കുക. വിവിധ പാളികളായി കാണുന്നെങ്കില്‍ അതില്‍ മറ്റ് എണ്ണകളുണ്ട്.

ചായ- കാപ്പി

കൃത്രിമ നിറങ്ങളുള്ള തേയില വെള്ളത്തിലേക്കിട്ടാല്‍ തന്നെ നിറങ്ങള്‍ ഇളകിയിറങ്ങുന്നത് കാണാന്‍ പറ്റും.

വെള്ളത്തിലേക്ക് അല്‍പം കാപ്പി പൊടി വിതറുമ്പോള്‍ നല്ല കാപ്പി പൊടി പൊങ്ങി നില്‍ക്കും. ചിക്കറി ഉണ്ടെങ്കില്‍ താഴെ അടിയും.

പഴങ്ങള്‍- പച്ചക്കറികള്‍

ഏത്തപ്പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തിലായാല്‍ മായം സംശയിക്കാം. മാമ്പഴത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉണ്ടെങ്കില്‍ അത് വെച്ച ഇടത്ത് കടും പച്ച നിറമായിരിക്കും.

പഞ്ചസാര, തേന്‍

അല്‍പം നീളത്തില്‍ പഞ്ഞിയെടുത്ത് ചുരുട്ടി തേനില്‍ മുക്കി കത്തിക്കുക. നന്നായി കത്തുന്നുണ്ടെങ്കില്‍ തേന്‍ ശുദ്ധമായിരിക്കും. കത്തുമ്പോള്‍ പൊട്ടലും ചീറ്റലുമുണ്ടെങ്കില്‍ പഞ്ചസാര ലായനി അടങ്ങിയിട്ടുണ്ട്.

ധാന്യങ്ങള്‍
നനവുള്ള കൈയില്‍ അല്‍പം അരിയെടുത്ത് നന്നായി തിരുമ്മി നോക്കുക. കൈയില്‍ നിറം പിടിക്കുകയും അരിയുടെ നിറം കുറയുകയും ചെയ്യുന്നുണ്ടെങ്കില്‍ അരിയില്‍ നിറം ചേര്‍ത്തിട്ടുണ്ട്. അരിയില്‍ അല്‍പം നാരങ്ങ നീരൊഴിച്ചാല്‍ ചുവപ്പ് നിറമുണ്ടെങ്കിലും നിറം കലര്‍ന്ന അരിയാണ്.

പാല്‍
ചൂടാക്കുമ്പോള്‍ പാലിന് മഞ്ഞ നിറം വരികയും ചെറിയ കൈപ് രുചിയും കൈയിലെടുത്ത് ഉരക്കുമ്പോള്‍ വഴുവഴുപ്പുമുണ്ടെങ്കില്‍ അതില്‍ സിന്തറ്റിക് വസ്തുക്കള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button