കൂറ്റനാട് : അദ്ധ്യാപകന് മുങ്ങി മരിച്ചു. ചങ്ങരംകുളം ഇസ്ലാഹിയ സ്കൂളിലെ അധ്യാപകനും സബാഹ് കുഞ്ഞുമുഹമ്മദിന്റ മകനുമായ ഉമൈര്‍ ആണ് മരിച്ചത്. തൃത്താല വെള്ളിയാങ്കല്ലിന് സമീപം ഭാരതപ്പുഴയിലായിരുന്നു സംഭവം. രണ്ട് കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ ഉമൈർ അപകടത്തില്‍പെടുകയായിരുന്നു. പാലക്കാട് ജില്ല ട്രോമാകെയറും നാട്ടുകാരും ചേര്‍ന്ന് മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്തിയെങ്കിലും ഉമൈറിനെ രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി ഗവ. താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments