കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ തടഞ്ഞ പ്രതിഷേധക്കാരെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. യുവതികള്‍ക്കൊപ്പം കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നു. പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെ മുംബൈയ്ക്ക് മടങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ പ്രതിഷേധമുണ്ടാക്കിയ ആര്‍എസ്എസ് സര്‍ക്കസ് കൂടാരത്തിലെ വളര്‍ത്തു മൃഗങ്ങള്‍ നെടുമ്പാശ്ശേരി വിട്ടുപോയോ? എന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചത്.
ഭക്തിയുടെ മറവില്‍ ജനങ്ങളെ ഇളക്കിവിട്ട് രാഷ്ട്രീയലാഭം കൊയ്യുക എന്നതാണ് പ്രതിഷേധങ്ങളിലൂടെ സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത് എന്നും ഇത് കൃത്യമായി മനസ്സിലാക്കി വേണം കേരളസര്‍ക്കാര്‍ മുന്നോട്ടു നീങ്ങാന്‍ എന്നും ശാരദക്കുട്ടി പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള അസുലഭ മുഹൂര്‍ത്തമായാണ് ഈ അവസരത്തെ സംഘപരിവാര്‍കാണുന്നത്, അമിത് ഷായുടെയും ശ്രീധരന്‍ പിള്ളയുടെയും വാക്കുകളില്‍ ഇത് വ്യക്തമാണെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ആര്‍എസ്എസിന്റെ സര്‍ക്കസ് കൂടാരത്തിലെ വളര്‍ത്തുമൃഗങ്ങള്‍ നെടുമ്ബാശ്ശേരി വിട്ടു പോയോ? വളര്‍ത്തുമൃഗങ്ങളെ ഇളക്കി എങ്ങനെയും ഒരു കലാപമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുവാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്. രാഹുലീശ്വര്‍ പറഞ്ഞതു പോലെ കേരളത്തില്‍ ഒരു തുള്ളി ചോര വീഴാനുള്ള അസുലഭാവസരമാണവര്‍ പ്രതീക്ഷിച്ചിരിക്കുന്നത്. വഴക്കു മൂപ്പിച്ചു കൊണ്ടുവരണം. അത് അമിത് ഷായുടെ പ്രസ്താവനയിലുണ്ട്. പി.എസ്. .ശ്രീധരന്‍ പിള്ളയുടെ സംഭാഷണത്തിലുണ്ട്. ഭക്തിയോ നാമ ജപമോ ഒക്കെ നാടകത്തിലെ പശ്ചാത്തല സംഗീതം മാത്രം. വിശ്വാസികളെ തെരുവിലിറക്കി കളിക്കുന്ന ഈ നാടകം തിരിച്ചറിയുകയും ബുദ്ധിപൂര്‍വ്വം നേരിടുകയുമാണ് കേരള സര്‍ക്കാരിന് ചെയ്യാനുള്ളത്. അതാണിന്ന് വളരെ ക്ഷമയോടെ ജാഗ്രതയോടെ സര്‍ക്കാരും പോലീസും ചെയ്തത്.ചെറുവിരലനക്കാതെയും ബുദ്ധിയുള്ളവര്‍ക്ക് യുദ്ധം ജയിക്കാം. ശക്തിയല്ല, ബുദ്ധിയാണ് യുദ്ധത്തില്‍ പ്രധാനം. അവര്‍ കൈ കെട്ടിയിരുന്നാലും മതി .
എസ്.ശാരദക്കുട്ടി
https://www.facebook.com/saradakutty.madhukumar/posts/2219156064764307
Post Your Comments