ജോര്‍ജ്ടൗണ്‍: ടി20 വനിത ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് സ്വന്തമാക്കി. സ്മൃതി മന്ഥാന (55 പന്തില്‍ 83)യും ഹര്‍മന്‍പ്രീത് കൗറു (27 പന്തില്‍ 43) എന്നിവരുടെ ബാറ്റിംഗ് മികച്ച സ്കോറിലെത്താൻ കാരണമായി.എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. താനിയ ഭാട്ടിയ (2), ജമീമ റോഡ്രിഗസ് (6), വേദ കൃഷ്ണമൂര്‍ത്തി (3), ദയാലന്‍ ഹേമലത (1), അരുന്ദതി റെഡ്ഡി (6), ദീപ്തി ശര്‍മ (8) എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. രാധ യാദവ് (1) പുറത്താവാതെ നിന്നു. ഓസീസിനായി എല്ലിസ് പെറി മൂന്നും ഡെലിസ കിമ്മിന്‍സെ, ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി.
ഓസീസിനെതിരെ മത്സരിക്കാൻ മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യൻ ടീമിറങ്ങിയത്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ്, ബൗളര്‍ മാന്‍സി ജോഷി എന്നിവര്‍ക്ക് വിശ്രമം നല്‍കി പകരം അനുജ പാട്ടീല്‍, അരുന്ദതി റെഡ്ഡി എന്നിവരെ ടീമിലുൾപ്പെടുത്തി
ഗ്രൂപ്പ് ബിയില്‍ ഇതുവരെ പരാജയമറിയാത്ത ഇരു ടീമുകളും നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചതാണ്. എന്നാല്‍ ഇന്നത്തെ ഫലത്തെ ആശ്രയിച്ചാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നത്.
Post Your Comments