Latest NewsCricketNewsSports

പന്ത് എപ്പോഴാ വന്നത്, എങ്ങനെ ബീറ്റ് ആയി: ഹര്‍ദ്ദിക്കിനെ അമ്പരപ്പിച്ച് സ്റ്റാര്‍ക്കിന്‍റെ അതിവേഗ പന്തുകൾ

ബ്രിസ്ബേന്‍: ടി20 ലോകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുമ്പുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ബാറ്റിംഗില്‍ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും കളം നിറഞ്ഞപ്പോൾ ബൗളിംഗില്‍ മുഹമ്മദ് ഷമിയുമായിരുന്നു താരം. മത്സരത്തിനിടെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ കമന്‍റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

വിരാട് കോഹ്ലി പുറത്തായശേഷം ക്രീസിലത്തിയ ഹര്‍ദ്ദിക്കിനെ വരവേറ്റത് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അതിവേഗ പന്തുകളായിരുന്നു. ലെഗ് സൈഡില്‍ കരുത്തനായ ഹര്‍ദ്ദിക്കിനെതിരെ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയാനാണ് സ്റ്റാര്‍ക്ക് ശ്രമിച്ചത്. ഓവറിലെ നാലാം പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഹര്‍ദ്ദിക്കിന് ഒന്നും ചെയ്യാനായില്ല. വിക്കറ്റ് വീണില്ലെങ്കിലും ആ പന്തിന്‍റെ വേഗം ഹര്‍ദ്ദിക്കിനെയും അമ്പരപ്പിച്ചു.

ആ പന്ത് ഫേസ് ചെയ്തതിന് ശേഷം സഹ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനോട് ഹര്‍ദ്ദിക് പറഞ്ഞ കമന്‍റ് സ്റ്റംപ് മൈക്ക് പിടിച്ചെുത്തിരുന്നു. ‘പന്ത് എപ്പോഴാ വന്നത്, എങ്ങനെ ബീറ്റ് ആയി, എനിക്ക് മനസിലായതുപോലുമില്ല’ എന്നായിരുന്നു ഹര്‍ദ്ദിക് സൂര്യകുമാറിനോട് പറഞ്ഞത്. അഞ്ച് പന്ത് നേരിട്ട ഹര്‍ദ്ദിക് കെയ്ന്‍ റിച്ചാര്‍ഡ്സന്‍റെ അടുത്ത ഓവറില്‍ പുറത്താവുകയും ചെയ്തു.

Read Also:- ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും!

റിച്ചാര്‍ഡ്സന്‍റെ സ്ലോ ബോള്‍ തേര്‍ഡ് മാനിന് മുകളിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച ഹര്‍ദ്ദിക്കിനെ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ടിം ഡേവിഡ് കൈയിലൊതുക്കി. പന്തെറിയാനെത്തിയപ്പോഴും ഹര്‍ദ്ദിക്കിന് പതിവ് ഫോമിലേക്ക് ഉയരാനായില്ല. മൂന്നോവര്‍ എറിഞ്ഞ ഹര്‍ദ്ദിക് 29 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

https://twitter.com/KuchNahiUkhada/status/1581904620582219778?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1581904620582219778%7Ctwgr%5Eeac5b44707d60dc7f3cfecd68d05cc5fade58c36%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FKuchNahiUkhada%2Fstatus%2F1581904620582219778%3Fref_src%3Dtwsrc5Etfw

shortlink

Related Articles

Post Your Comments

Related Articles


Back to top button