സന്നിധാനം: ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സർക്കർ. പമ്പയിലെ ശുചിമുറികളില്‍ ഇന്നും വെള്ളമില്ല. ശുചിമുറികളില്‍ മനുഷ്യ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പല ശുചിമുറികളും ബ്ലോക്കായ നിലയിലാണുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുന്നെന്ന് തീര്‍ത്ഥാടകര്‍.
സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥയും പരിതാപകരമാണ്. പ്രളയമെടുത്ത സ്ട്രെച്ചറുകളും കിടക്കകളും ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്നു. താഴത്തെ നിലയില്‍ തറയില്‍ ടൈല്‍സ് പാകി തീര്‍ത്തിന്നിട്ടില്ല. ശൗചാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കാനനപാതിയില്‍ അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവുമധികം ആശ്രയമാകുന്നതും പമ്പയിലെ ഇതേ ആശുപത്രിയെ തന്നെയാണ്.
Post Your Comments