PathanamthittaNattuvarthaLatest NewsKeralaNews

ഒരുക്കങ്ങൾ പൂർത്തിയായി, ശബരിമല മകരവിളക്ക് മഹോത്സവം നാളെ: തിരക്ക് നിയന്ത്രിക്കാൻ നടപടികൾ

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നതിനെ തുടർന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും.

Also Read:കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാന്‍…

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പര്‍ണശാലകള്‍ കെട്ടാന്‍ ഇത്തവണയും അനുമതിയില്ല. എങ്കിലും മകരജോതി ദര്‍ശനത്തിനായി ശബരിമലയിലേക്ക് കൂടുതൽ അയ്യപ്പന്മാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എരുമേലിയില്‍ നിന്നും പേട്ടതുള്ളിയെത്തിയ അമ്പലപ്പുഴ – ആലങ്ങാട്ട് സംഘങ്ങളുടെ പമ്പാ സദ്യ ഇന്ന് നടക്കും. വൈകിട്ട് പമ്പാ വിളക്കിന് ശേഷമാവും ഇരു സംഘങ്ങളും സന്നിധാനത്ത് എത്തുക.

അതേസമയം, നാളെ എഴുപതിനായിരം പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് 19 ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നത് കൊണ്ട് കൃത്യമായ കോവിഡ് പ്രോട്ടോകോളുകൾ അനുസരിച്ചു വേണം ഭക്തർ വരേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button