Latest NewsKeralaNews

ശബരിമല മകരവിളക്ക്: ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും ഭിന്നതയിൽ

കോവിഡ് വ്യാപനം മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്.

തിരുവല്ല: ശബരിമല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും ഭിന്നതയിൽ. തീര്‍ത്ഥാടനം എങ്ങനെയായിരിക്കണമെന്ന തീരുമാനിക്കാന്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടക്കാനിരിക്കെയാണ് ആരോഗ്യ പ്രോട്ടോക്കോള്‍ സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും ഭിന്നത രൂക്ഷമായി തുടരുന്നത്. കോവിഡ് പാരമ്യതയില്‍ എത്തി നില്‍ക്കെ തീര്‍ത്ഥാടനം തന്നെ ഉപേക്ഷിക്കണമെന്ന അഭിപ്രായമായിരുന്നു ആരോഗ്യ വകുപ്പിന്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ദേവസ്വം ബോര്‍ഡ് പരിമിതമായ തോതില്‍ എങ്കിലും ഭക്തരെ പ്രവേശിപ്പിക്കണമെന്ന നിലപാടിലാണ്. അതേ സമയം നേരത്തെ ആരോഗ്യ വിദഗ്ധര്‍ ഒരു ദിവസം 5,000 തീര്‍ത്ഥാടതകരെ പ്രവേശിപ്പിക്കാമെന്ന നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ സംഖ്യ ഉയര്‍ത്തണമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിന്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഒരു ദിവസം 5,000 തീര്‍ത്ഥാടകരില്‍ താഴെ മാത്രമെ പ്രവേശിപ്പിക്കൂ എന്ന തീരുമാനത്തില്‍ എത്താനാണ് സാധ്യത. ഇതിന്റെ ട്രയല്‍ റണ്‍ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്ബോള്‍ നടന്നേക്കും. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്.

കോവിഡ് വ്യാപനം മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യത്തോട് സര്‍ക്കാരോ,ആരോഗ്യ വകുപ്പോ പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിച്ചാല്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമാകും.നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തിയ ശേഷം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതെല്ലാം പരിശോധിക്കണമെങ്കില്‍ വിപുലമായ ആരോഗ്യ സംവിധാനം ഒരുക്കണം.

Read Also: ശബരിമലയില്‍ ഒരു ഭരണകൂടവും പാര്‍ട്ടിയും നാണം കെടുമ്പോള്‍ ഇത് ചരിത്രത്താളുകളില്‍ എഴുതപ്പെടുമെന്ന് തീര്‍ച്ച

ഒരു ദിവസം 5,000 തീര്‍ത്ഥാടകരെ വച്ച്‌ സാമൂഹിക അകലം പാലിച്ച്‌ ദര്‍ശനത്തിന് പ്രവേശിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരും പറയുന്നത്. പമ്ബ മുതല്‍ സന്നിധാനം വരെയുള്ള അഞ്ച് കിലോ മീറ്റര്‍ പാതയിലൂടെ സാമൂഹിക അകലം ഉറപ്പാക്കി ഭക്തരെ കടത്തിവിടാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ മലകയറ്റത്തിനിടെയില്‍ ശാരീരിക അസ്വസ്ഥത ഉണ്ടായാല്‍ അവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ അടിയന്തര ശുശ്രൂഷ കേന്ദ്രങ്ങള്‍ വേണം.

മാസ്‌ക് വച്ച്‌ മലകയറ്റം സാധ്യമോ?

കോവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് വച്ച്‌ മാത്രമെ മല കയറാന്‍ അനുവദിക്കുകയുള്ളു. എന്നാല്‍ മാസ്‌ക് വച്ചുള്ള മലകയറ്റം സാധ്യമാണോ എന്ന ചര്‍ച്ച ആരോഗ്യ വിദഗ്ധര്‍ക്കിടെയില്‍ സജീവമാണ്. മലകയറുമ്പോള്‍ ഓക്‌സിജന്റ് അളവ് കുറയാന്‍ സാധ്യതയുണ്ട് പ്രായമായവര്‍,സിഒപിഡിയുള്ളവര്‍, ശ്വാസകോശരോഗമുള്ളവര്‍, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് വച്ചുള്ള മലകയറ്റം പ്രയാസം സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഇങ്ങനെയുള്ളവര്‍ ഇത്തവണത്തെ തീര്‍ത്ഥാടനത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് അഭികാമ്യമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സന്നിധാനത്തേക്കുള്ള പാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഇത്തരം സംവിധാനങ്ങള്‍ എപ്രകാരമായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.

ദേവസ്വം ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിമിതമായ തോതില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ ദേവസ്വം ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും. താല്‍പര്യമുള്ളവരെ മാത്രം നിയോഗിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് ജീവനക്കാര്‍.അപ്പം,അരവണ എന്നിവയുടെ വിതരണം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത്തവണം സന്നിധാനത്തോ,പമ്ബയിലോ തീര്‍ത്ഥാടകരെ വിരിവയ്ക്കാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞ് ഉടന്‍ മടങ്ങണം. അതിനാല്‍ ദര്‍ശനത്തിന് തിരക്ക് ഉണ്ടാവാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ സന്നിധാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ പോലീസ് സേനാംങ്ങളുടെ എണ്ണവും കുറവയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button