KeralaLatest NewsNews

ഭക്തി നിറവിൽ ശബരിമല; 7 മാസത്തെ ഇടവേളയ്ക്ക് ശേഷം തീർത്ഥാടകർക്ക് പ്രവേശനം

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. പകരം പമ്പയിൽ 20 ഷവറുകൾ സ്ഥാപിച്ചു.

പമ്പ: ഭക്തർക്ക് ആശ്വാസം. കോവിഡ് വ്യാപനത്തെ തുടർന്ന് ശബരിമലയിൽ 7 മാസത്തെ ഇടവേളയ്ക്ക് ശേഷം തീർത്ഥാടകർക്ക് പ്രവേശനം. തുലാമാസ പൂജകൾക്കായി ശബരിമലയിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം 250 പേർക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂർ മുമ്പ് പരിശോധിച്ച് കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവിൽ കയറ്റിവിടൂ. ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു മെഡിക്കൽ സർട്ടിഫിക്കറ്റും ഇതോടൊപ്പം വേണം. ഭക്തരുടെ ആരോഗ്യസംരക്ഷണം കരുതിയാണിതെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടാതെ അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് രാവിലെ എട്ടുമണിക്ക് നടക്കും. ശബരിമല മേൽശാന്തിമാർക്കുള്ള അന്തിമപട്ടികയിൽ ഒൻപതുപേരും മാളികപ്പുറം മേൽശാന്തിമാർക്കുള്ള പട്ടികയിൽ പത്തുപേരും ഇടംപിടിച്ചിട്ടുണ്ട്.

Read Also: വ‌ഞ്ചനാ കേസ് റദ്ദാക്കണമെന്ന് എംഎല്‍എ; ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സെന്ന് കോടതി

എന്നാൽ മല കയറാൻ മാസ്ക് നിർബന്ധമല്ല. എന്നാൽ ദർശനത്തിന് പോകുമ്പോഴും, താഴെ പമ്പയിലും മറ്റ് പ്രദേശങ്ങളിലും മാസ്ക് നി‍ർബന്ധമായും വയ്ക്കണം. കൂട്ടം കൂടി ഭക്തർ മല കയറരുത്. കോവിഡ് സർട്ടിഫിക്കറ്റ് പരിശോധിക്കുക നിലയ്ക്കലിൽ വച്ചാണ്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കായി ആന്‍റിജൻ പരിശോധന നടത്തും. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയുള്ള വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. പകരം പമ്പയിൽ 20 ഷവറുകൾ സ്ഥാപിച്ചു. ഭക്തർക്ക് നെയ്യഭിഷേകം നടത്താനും പ്രസാദം സ്വീകരിക്കാനും കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button