കോഴിക്കോട് : ഉൗരകം സ്വദേശികളായ വിവേകും നസ് ലയും ഏഴ് എട്ട് മാസങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹിതരായതാണ്. എന്നാല്‍ ഇവരുടെ ജീവിതം അത്ര സമാധാന പൂര്‍ണ്ണമായിരുന്നില്ല. കാരണം ന സ് ലയുടെ വീട്ടില്‍ നിന്നുളള എതിര്‍പ്പ് തന്നെ കാരണം . ഒടുവില്‍ കടുത്ത പ്രതിരോധത്തിന്‍റെ ഘട്ടത്തിലും ഇരുവരും പിരിയാന്‍ തയ്യാറായില്ല. ഒരുമിച്ച് എന്തും സഹിച്ച് ജീവിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അതിനായി അവര്‍ നിയമ വ്യവസ്ഥയെ തന്നെ അഭയം പ്രാപിച്ചു. കോടതി ഇവര്‍ക്ക് പറയാനുളളതെല്ലാം കേട്ട് അവസാനം ഒരുമിച്ച് ജീവിക്കുന്നതിനുളള അനുവാദം നല്‍കുകയും ചെയ്തു. എങ്കിലും ഇവരെ ഒന്നിക്കാന്‍ സമ്മതിക്കാതെ വേട്ടയാടിയതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കോടതിയുടെ ഉത്തരവ് പ്രകാരം ഒന്നിച്ച് ജീവിച്ച ഇവരെ തമ്മില്‍ വേര്‍പിരിച്ചിരിക്കുകയാണ് നസ് ലയുടെ വീട്ടുകാര്‍. വിവേകിന് 24 വയസും നസ് ലക്ക് 19 വയസുു ഉളള സമയത്താണ് കോടതിയുടെ അനുവാദ പ്രകാരം വിവാഹിതരായത്. എന്നാല്‍ ഒന്നിച്ച് ജീവിച്ച് കൊതി തീരും മുന്‍പെ നസ് ല യെ വിവേകിന്‍റെ കെെയ്യില്‍ നിന്ന് അവളുടെ വീട്ടുകാര്‍ തട്ടിപ്പറിച്ച് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയായ നസ് ല യെ കോളേജില്‍ അയച്ചതിന് ശേഷം അന്ന് മുതലാണ് വിവേകിന്‍റെ അടുക്കല്‍ നിന്ന് നസ് ല കെെവിട്ട് പോയത്. കോളേജിലേക്ക് പോകുകയായിരുന്ന ന സ് ല യെ അവളുടെ വീട്ടുകാര്‍ വാനിലെത്തി തട്ടിക്കൊണ്ട് പോയതായതാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഫോണ്‍ കോളുകളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ നസ് ലയെ സേലം പ്രദേശത്ത് എവിടെയോ ആണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഫറോക്ക് പോലീസ് മനസിലാക്കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് .
വിവേകിനൊപ്പം ന സ് ല യെ ജീവിക്കാന്‍ അനുവദിക്കില്ല എന്നാണ് വീട്ടുകാര്‍ പറയുന്നതെന്നും പിതാവായ അബ്ദുള്‍ ലത്തീഫാണ് ഈ കാര്യത്തില്‍ കര്‍ക്കശമെന്നും അമ്മാവന്‍മാരും പല വട്ടം ഭീഷണി ഉയര്‍ത്തിയതായി വിവേക് പറയുന്നു. ഒരു പ്രെെവറ്റ് ബാങ്കിലെ ജോലി ഭീഷണിമൂലം നിര്‍ത്തേണ്ടി വന്നെന്നും ഇപ്പോള്‍ ജോലി ചെയ്യുന്നിടത്തും ഭീഷണി ഉയരുന്നുമെന്നാണ് വിവേക് പറയുന്നത്. ജോലി ചെയ്യാന്‍ അനിവദിക്കില്ല എന്ന നിലപാടിലാണ് നസ് ല യുടെ വീട്ടുകാര്‍ എന്നാണ് വിവേക് പറയുന്നത്. വിവേകിന്‍റെ പിതാവിനും ഭീഷണി ചെന്നതായി പറയുന്നു.
തന്‍റെ ഭാര്യയെ തിരികെ കിട്ടാനായി പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങുകയാണ് വിവേക്. കോടതി അനുവാദത്തോടെ വിവാഹം ചെയ്ത ഇനിക്ക് ഭാര്യയെ തിരികെ കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കേണ്ട അവസ്ഥയിലെത്തിയിരുക്കുകയാണെന്നും വിവേക് നൊമ്പരപ്പെടുന്നു.
Post Your Comments