Latest NewsKerala

അരവണ കൗണ്ടര്‍ രാത്രി 10 മണിക്ക് പ്രവര്‍ത്തനം നിര്‍ത്തണം : ദേവസ്വം ബോര്‍ഡിന് അനിഷ്ടം

ശബരിമല:  ശബരിമലയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്‍റ ഭാഗമായി അരവണ കൗണ്ടര്‍ രാത്രി 10 മണിക്ക് പ്രവര്‍ത്തനം നിര്‍ത്തണമെന്നും അന്നദാന മണ്ഡപങ്ങള്‍ 11 മണിക്ക് അടക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി. ഈ കാലയളവ് വരെ അപ്പം ,അരവണ കൗണ്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നതാണ് ഇതില്‍ മാറ്റം വരുത്തിയാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്.

എന്നാല്‍ പുതിയ തീരുമാനം പ്രയോഗികല്ലെന്നും കൗണ്ടറുകള്‍ അടക്കുന്നത് നെയ്യഭിഷേകത്തെ ബാധിക്കുമെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടാതെ ഇപ്രകാരമുളള നടപടി ഭക്തരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗവുമാണ് അരവണ വിതരണമെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button