PathanamthittaKeralaLatest NewsNews

ശർക്കരയ്ക്ക് പിന്നാലെ പണിമുടക്കി കണ്ടെയ്നറുകളും: ശബരിമലയിൽ അരവണ വിതരണത്തിൽ വീണ്ടും പ്രതിസന്ധി

മകരവിളക്ക് തീർത്ഥാടനം മുൻനിർത്തി പുതിയ കമ്പനികൾക്ക് കൂടി കരാർ നൽകിയിട്ടുണ്ട്

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം വീണ്ടും പ്രതിസന്ധിയിലായതായി പരാതി. കണ്ടെയ്നർ ക്ഷാമം രൂക്ഷമായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിലവിൽ, ഒരാൾക്ക് 5 ടിൻ അരവണ എന്ന രീതിയിലാണ് വിതരണം. ശബരിമലയിൽ ദിവസവും ഒന്നര ലക്ഷം ടിന്നുകൾ വിതരണം ചെയ്യുന്നതിനായി 2 കമ്പനികളാണ് കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ, ഇതിൽ ഒരു കമ്പനി കരാറിൽ വീഴ്ച വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.

ഒരു കരാറുകാർ മാത്രം ടിൻ നൽകുന്നതിനാൽ ഉൽപ്പാദനം പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് പ്രതിസന്ധി ഉടലെടുത്തത്. മകരവിളക്ക് തീർത്ഥാടനം മുൻനിർത്തി പുതിയ കമ്പനികൾക്ക് കൂടി കരാർ നൽകിയിട്ടുണ്ട്. പുതുതായി കരാർ ഏറ്റെടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിന്നുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

Also Read: ഐ ലവ് യൂ മെസേജും മൂന്നാറിലേക്ക് ക്ഷണവും: വർഷം ഒന്നായിട്ടും സ്വപ്നയ്ക്കെതിരെ മാനനഷ്ട കേസ് കൊടുക്കാതെ സിപിഎം നേതാക്കൾ

കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ അരവണ വിതരണത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു. അരവണ നിർമ്മിക്കാൻ ആവശ്യമായ ശർക്കര ലഭിക്കാതെ വന്നതോടെയാണ് വിതരണം വെട്ടിച്ചുരുക്കിയത്. ഇതിന് പിന്നാലെയാണ് ടിന്നുകളുടെ ക്ഷാമവും. ഒരു ദിവസം ശരാശരി 3 ലക്ഷം ടിൻ അരവണയാണ് വിറ്റുപോകുന്നത്. കണ്ടെയ്നർ ക്ഷാമം വന്നതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിൽപ്പന പകുതിയായി ചുരുങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button