ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അരവണയിൽ കീടനാശിനി ഉള്ള ഏലക്ക ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. കൂടാതെ, വിതരണം ചെയ്യുന്ന അരവണ മനുഷ്യർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി അരവണയുടെ വിൽപ്പന തടഞ്ഞിരുന്നു. ഇതോടെ, ആറ് ലക്ഷത്തിലധികം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരമാണ് അരവണ പരിശോധിക്കേണ്ടത്. ഭക്ഷ്യസുരക്ഷ അതോറിറ്റിയെ കൊണ്ട് പരിശോധന നടത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറേണ്ടതാണ്.
Also Read: മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവിനെ ആൾക്കൂട്ടം കൊല ചെയ്ത സംഭവം കേരളത്തിന് നാണക്കേട്: കെ സുരേന്ദ്രൻ
Post Your Comments