ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. 6.5 ലക്ഷം ടിൻ അരവണ നശിപ്പിക്കാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഏകദേശം 7 കോടി രൂപ വില വരുന്ന അരവണയാണ് നശിപ്പിക്കേണ്ടത്. കീടനാശിനി കലർന്ന ഏലക്കായ ഉപയോഗിച്ചെന്ന പരാതിയിൽ അരവണയുടെ വിൽപ്പന തടഞ്ഞ ഹൈക്കോടതി ഉത്തരവിനെ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.
കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി അരവണ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇവ കാലപ്പഴക്കം ചെന്നതിനാൽ വിൽക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. അതേസമയം, ഇത്തരത്തിൽ അരവണ ടിന്നുകൾ ക്ഷേത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ പഴകിയ ശർക്കരയുടെ മണം പിടിച്ച് ആനകൾ വരാനിടയുണ്ടെന്ന് ദേവസ്വം ബോർഡ് അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. അരവണ എങ്ങനെ നശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരും, തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി തീരുമാനിക്കേണ്ടതാണ്.
Also Read: തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം: അറിയാം ചരിത്രവും പ്രാധാന്യവും
Post Your Comments