കൊച്ചി: തെറ്റ് ചെയ്തിട്ടില്ലെന്ന് ബോദ്ധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ. ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രെഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു രഹ്ന ഫാത്തിമ. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവന്നു കാട്ടി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രെഹ്ന മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
മതവികാരം വ്രണപ്പെടുത്തുന്ന വിധം ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യുഷന്‍ ചുണ്ടിക്കാട്ടി. ശബരിമലയില്‍ പോകുന്നതിനു മുന്‍പ് രെഹ്ന ഫാത്തിമയുടെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ വലിയ രീതിയിലുള്ള വിവാദത്തിന് കാരണമായിരുന്നു. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും നിങ്ങള്‍ വിശ്വാസിയാണോ എന്നും കോടതി വിചാരണക്കിടയില്‍ ആരാഞ്ഞു.
Post Your Comments