KeralaLatest NewsNews

‘പുലികളിയും തെയ്യവും കെട്ടുമ്പോൾ പുരുഷശരീരത്തിൽ ചിത്രം വരയ്‌ക്കുന്നുണ്ട്‌, നഗ്നത അശ്ലീലമല്ല’: കോടതിയുടെ 7 നിരീക്ഷണങ്ങൾ

കൊച്ചി: കുട്ടിയെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിന്റെ പേരിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളാണ് വിധിക്കൊപ്പം ഹൈക്കോടതി പങ്കുവച്ചത്. സ്ത്രീയുടെ നഗ്ന ശരീരം എല്ലായ്പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് രഹ്നയെ കോടതി കുറ്റവിമുക്തയാക്കിയത്.

രഹ്‌ന ഫാത്തിമയെ പോക്‌സോ കേസിൽ കുറ്റവിമുക്തയാക്കിയ വിധിന്യായത്തിലൂടെ ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് നടത്തിയ 7 നിരീക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

1. നഗ്‌നതയെ അശ്ലീലമോ അധാർമികമോ ആയി കാണാനാകില്ല.
2. ആചാരങ്ങളുടെ ഭാഗമായി പുലികളിയും തെയ്യവും കെട്ടുമ്പോൾ പുരുഷശരീരത്തിൽ ചിത്രം വരയ്‌ക്കുന്നുണ്ട്‌.
3. രാജ്യത്തുടനീളമുള്ള പുരാതന ക്ഷേത്രങ്ങളിൽ സ്‌ത്രീയുടെ അർധനഗ്‌നത പ്രദർശിപ്പിക്കുന്ന ദേവീശിൽപ്പങ്ങളും ചുവർചിത്രങ്ങളുമുണ്ട്‌. ഇത്തരം ചിത്രങ്ങളും ശിൽപ്പങ്ങളും വിശുദ്ധമായാണ്‌ കാണുന്നത്‌. അർധനഗ്‌നയായ ദേവിയെ പ്രാർഥിക്കുമ്പോൾ ഉണരുന്ന വികാരം ലൈംഗികതയല്ല, വൈദികതയാണ്.
4. പുരുഷൻമാർ മേൽവസ്ത്രം ധരിക്കാതെ നടക്കുന്നത്‌ അശ്ലീലമായി കാണുന്നില്ല. പുരുഷൻ്റെ അർധനഗ്‌നശരീരം ‘സാധാരണ’മായി കാണുന്ന സമൂഹം സ്‌ത്രീയുടെ അർധനഗ്നതയെ അതേ രീതിയിലല്ല പരിഗണിക്കുന്നത്‌.
5. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്‌ത്രീശരീരം നിരന്തര ഭീഷണിയിലാണ്.
6. നഗ്നമായ സ്ത്രീശരീരം ലൈംഗിക ആവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ളതാണെന്നാണ്‌ സമൂഹത്തിൻ്റെ കാഴ്‌ചപ്പാട്‌. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ്‌ യുവതി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
7. സമൂഹത്തിൻ്റെ ലൈംഗിക കാഴ്‌ചപ്പാടിനോടുള്ള പ്രതിഷേധമെന്നനിലയിലാണ്‌ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്‌. ഇത്‌ അസഭ്യമോ അശ്ലീലമോ അല്ല. വിവേകശാലിയായ മനുഷ്യൻ്റെ മനസ്സിൽ ഈ വീഡിയോ ലൈംഗികതയുണർത്തുന്ന ഒന്നല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button