രഹ്ന ഫാത്തിമയുടെ ആത്മഹത്യയായ ‘ശരീരം സമരം സാന്നിധ്യം’ ത്തിന് ആശംസയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. രഹ്ന ഫാത്തിമയെ കുറിച്ച് ഒരുപാട് ഒന്നും അറിയില്ലെങ്കിലും, താൻ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് രഹനയെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കുന്നു. ഒപ്പം നിൽക്കുന്നവരെ വേദനിപ്പിക്കാതെ ഇരിക്കാൻ വേദന സ്വയം സ്വീകരിക്കുന്ന ആൾ ആണ് രഹ്നയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇവർ ഫേസ്‌ബുക്കിൽ എഴുതി.
ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;
രഹന ഫാത്തിമയുടെ ആത്മകഥ ശരീരം സമരം സാന്നിധ്യം പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോൾ ഗൂസ് ബെറി പബ്ലിക്കേഷനെ കുറിച്ചു പറയാതിരിക്കാൻ ആവില്ല. അരികുവത്ക്കരിക്കപ്പെട്ടവരുടെ സമരവും ജീവിതവും വെളിച്ചം കാണിക്കാനായി ഗൂസ്ബെറി നടത്തുന്നബോധപൂർവ്വമായ ഇടപെടൽ എടുത്ത് പറയേണ്ടതാണ്. രഹനയുടെ ജീവിതം ഒരു പരിധി വരെ വരച്ചു കാട്ടുന്ന ഈ പുസ്തകം സ്വീകരിക്കുന്നത് അതിയായ സന്തോഷത്തോടെ ആണ്. രഹനയെ കുറിച്ച് ഒരുപാട് ഒന്നും അറിയില്ല എങ്കിലും. ഞാൻ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് രഹന. ഒപ്പം നിൽക്കുന്നവരെ വേദനിപ്പിക്കാതെ ഇരിക്കാൻ വേദന സ്വയം സ്വീകരിക്കുന്ന ആൾ എന്ന് പോലും തോന്നിയിട്ടുണ്ട്.
ജീവിതം തന്നെ ഒരു സമരം ആകുമ്പോഴും സ്നേഹത്തിനു വലിയ വില കൊടുക്കുന്ന പ്രിയപ്പെട്ട സുഹൃത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടുതൽ കൈകളിൽ എത്തിപ്പെടാൻ ഒപ്പം ഉണ്ട്.
Post Your Comments