KeralaLatest News

രഹ്ന ഫാത്തിമ അടിച്ചു പുറത്താക്കി, ബന്ധുവീടുകളിൽ കഴിയുന്ന തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി അമ്മ

ആലപ്പുഴ: രഹ്ന ഫാത്തിമയും മുൻ പങ്കാളി മനോജ് ശ്രീധറും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്ന പരാതിയുമായി രഹ്നയുടെ മാതാവ് പ്യാരി. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലാണ് മാതാവ് പരാതി നൽകിയത്. ഇന്നലെയാണ് ഇവർ പോലീസ് സ്റ്റേഷനിൽ എത്തിയത്. മരിച്ചു പോയ തന്റെ ഭർത്താവിന്റെ ജോലിയാണ് മകൾ രഹ്നയ്ക്ക് കിട്ടിയതെന്നും, ശബരിമല പ്രവേശനം മുതൽ ഗോമാതാ ഫ്രൈ വരെ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി സംഭവത്തിൽ ആ ജോലി നഷ്ടമായെന്നും ഇവർ പറയുന്നു.

കൂടാതെ പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് തന്റെ നഗ്ന ശരീരത്തിൽ പെയിന്റിങ് ചെയ്തതിന്റെ പേരിലും രഹ്നയ്ക്കെതിരെ കേസുണ്ട്. ഇതിനിടെ ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കേണ്ടി വരികയും ചെയ്തു.തുടർന്ന് കൊച്ചിയിലെ ഫ്ലാറ്റ് എടുക്കാൻ വേണ്ടി തന്റെ പക്കൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ രഹ്ന വാങ്ങുകയും അത് തിരികെ ചോദിച്ചപ്പോൾ തന്നെ അടിച്ചിറക്കുകയും ചെയ്തു എന്നാണു പരാതി. മനോജ് ശ്രീധറും തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ഇവർ പരാതിയിൽ പറയുന്നു.

കൂടാതെ തനിക്ക് പെൻഷനായി കിട്ടിയിരുന്ന 10000 രൂപ ഇവർ വാങ്ങിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് തന്റെ സാധന സാമഗ്രികൾ പോലും എടുക്കാൻ സമ്മതിക്കാതെ തന്നെ അടിച്ചിറക്കുകയായിരുന്നു. തുടർന്ന് താൻ ഓരോ ബന്ധുക്കളുടെ വീട്ടിലാണ് അഭയം തേടിയിരിക്കുന്നത്. എന്നാൽ ഇവരെ വിളിച്ചു രഹ്ന ഭീഷണിപ്പെടുത്തുകയും തന്നെ ഇറക്കിവിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു എന്നാണു ഇവരുടെ പരാതി. തന്റെ സാധനങ്ങൾ രഹ്‌നയുടെ ഫ്ലാറ്റിൽ നിന്ന് എടുക്കാനും പോലീസ് സഹായം ഇവർ ആവശ്യപ്പെടുന്നുണ്ട്.

പരാതി കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button