
ബംഗളൂരു: പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപാര ഷോപ്പിംഗ് സൈറ്റായ മിന്ത്രയുടെ സിഇഒഅനന്ത് നാരായണന് രാജി വെച്ചു. നിലവിലെ ഫ്ളിപ്കാര്‍ട്ട് സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനെ തുടർന്നാണ് രാജി എന്നാണ് വിവരം. സ്വഭാവദൂഷ്യആരോപണത്തെതുടര്ന്ന് ഫ്ളിപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാല്‍ രാജിവെച്ചതിനുപിന്നാലെയായിരുന്നു അനന്ത് നാരയണനും രാജി നൽകിയത്. ബിന്നി ബന്‍സാലും സച്ചിന് ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച ഫ്ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് സച്ചിന് ബന്‍സാല്‍ രാജി വെച്ചിരുന്നു.
Post Your Comments